എവിടെ പോയി മറഞ്ഞു എന്നറിയില്ല.
എന്റെ സമയങ്ങളില്‍ ഞാന്‍ സൌകര്യപുര്‍വ്വം എറിഞ്ഞുകളഞ്ഞ
എത്രയോ ചിരികളില്‍ ഒന്ന് മാത്രമായി
ബന്ധങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു..
ചിരിയമ്പു തൊടുത്തു ചിരിപ്പികാന്‍ ആരുമില്ലാത്ത,
ഒരു ജാലകവിരിക്കപ്പുറത്തെ ലോകമെന്ത് എന്ന് നോക്കാത്ത
ലണ്ടന്‍ നഗരജീവിതം .
ചില നേരം ഞങ്ങളില്‍ ചിലര്‍
ഞങ്ങള്‍ക്കിടയിലും അന്യരാവുന്നുവോ
എന്ന് തോന്നും!
എത്ര ചേര്‍ത്തു പിടിച്ചു ചിരിച്ചു കാണിച്ചാലും
ഇന്ന് എനിക്കാരെയും വിശ്വസിക്കാന്‍ തോന്നാറില്ല.
ഉള്ളു പറിഞ്ഞു കരയുന്നവനെയും
ഒന്ന് പുനര്‍ന്നൊരു മാത്ര നില്പ്പാനിന്നെനിക്കാവാരില്ല.
ചിമിഴിനുല്ല്ളിലെ ദീപനാളം പോലീ തിരക്കില്‍ ഞാനും
ചാഞ്ചാടി ഒഴുകുന്നു...
അങ്ങനെ മെല്ലെ മെല്ലെ..!
വെളിയില്‍ മഴ പെയ്തു തോരുമ്പോള്‍
വെറുതെയെന് ജനാലയില്‍
ഓര്‍മ്മകുടം ചോര്ത്തിയൊരു പത്തു നിമിഷം!
അതിനുള്ളിലെന്നിലൊരു കടലിരന്ബുന്നതും,
തീരം നഷ്ടമായ കൊടിക്കുറ വിലാപങ്ങളുടെ
സങ്കീര്‍ത്തനത്തില്‍ മുങ്ങി മറഞ്ഞു പോവതും ,
കവിഹൃദയമൌനം വിഷാദച്ഛവി പടര്‍ന്നു മങ്ങുന്നതും ,
എന്നിലെ സഞ്ചാരി ലബരിന്തുകളില് കൊന്തമണിയുരുട്ടി
തനിയെ യാത്രക്കൊരുങ്ങുന്നതും കാണ്മു ഞാന്‍ ..!
മിഴി പുട്ടുമ്പോള്‍ ഉതിര്ന്നൂ വീഴ്വതില്
"എന്റെ നാട്" എന്നൊരു പഴമനസ്സുരുകുവതും തോന്നല്‍ !
എനിക്കെന്നെ കളഞ്ഞു പോവാതിരിപ്പനൊന്നു
പൊതിഞ്ഞു പിടിക്കാന്‍ എന്റെ വീടിന്റെ
ചൂട് പോലും ഇന്ന് എന്റെ കൈപ്പിടിയിലില്ലല്ലോ..
നേട്ടങ്ങള്ക്കിടയിലീ മനോഹര സന്ധ്യായാത്രകളില്
ലണ്ടന്‍കാരന്റെ പൌണ്ട് ചിരിയില്‍ ,
മഞ്ഞു നേര്ത്തുപെയുമോരോ സായന്തനങ്ങളിലും
ഞാനെന്നെ ഒളിച്ചു പിടിക്കുന്നു ..
ആരാനും കണ്ടാലോ
മുറിച്ചെന്നെ എന്നില്‍ നിന്നുര്ത്തിയെരിഞ്ഞാലോ ?
ഞാന്‍ ഞാനല്ലാതെ ഒരു മാത്ര..
അതിലും നന്ന് മിഴി പൂട്ടിയൊരു ചിരിയാണ്!
എല്ലാ യാത്രകളും ഒരു ചിരിയാക്കിയതാണല്ലോ
ഈ സഞ്ചാരി!
അതിനാവുമോ ഞാന്‍ ഇപ്പോളും ഒരുങ്ങി തീരാത്തത് ?
2 comments:
ഞാനാരെയും വേദനിപ്പിക്കാന്‍ എഴുതിയവയല്ല ഈ വരികള്‍ !
ചില നേരങ്ങളില്‍ എന്നിലെ അപരിചിതന് എന്നെ പോലും കരയിക്കുന്നു!
എനിക്കായ് വിരിയുന്ന പൂവിലും ഞാനൊരു ചിരി കാണാത്തതെന്ത്?
എനിക്കെന്നെ കളഞ്ഞു പോവാതിരിപ്പനൊന്നു
പൊതിഞ്ഞു പിടിക്കാന്‍ എന്റെ വീടിന്റെ
ചൂട് പോലും ഇന്ന് എന്റെ കൈപ്പിടിയിലില്ലല്ലോ
യാഥാര്‍ത്ഥ്യം ...
Post a Comment