Saturday, February 21, 2009

കാത്തു നില്‍ക്കുക


നീ ഇത്ര നേരം പറഞ്ഞിടത്ത്‌
എന്റെ ആത്മാവിനെ നീ
ഉറക്കിക്കിടത്തുകയായിരുന്നുവോ?
എല്ലാം മായ എന്നു ചൊല്ലി
എല്ലാത്തിനെയും
തഴഞ്ഞു കളയാന്‍
ഞാന്‍ മുതിരുമ്പോളെന്തിനു നീ
എന്നിലൊരു കുഞ്ഞുകൂടു കെട്ടി

പാര്‍ത്തൂ....?

സ്നേഹം നിസ്സാരമാണെന്ന്
അതിനു വില
തുച്ഛമാണെന്ന്
ഞാറ്റുവേലകളില്‍ അതിനും നിറം മാറുമെന്ന്
എന്നൊന്നും ഞാന്‍
പറയുന്നില്ല.
പക്ഷെ
പക്ഷെ അറിയാതെ ഞാനത്‌ വിശ്വസിച്ചു
എന്നെ ഈ ലോകം
വിശ്വസിപ്പിച്ചു!

അതു കൊണ്ട്‌
ഞാന്‍ നിനക്കായി
കാത്തീരിക്കുന്നിടത്ത്‌,
നിന്റെ മൂക്കിന്‍തുമ്പിലൊരു
വിയര്‍പ്പുതുള്ളി
നോക്കിയിരിക്കുന്നിടത്ത്‌,
നിന്റെ ഹൃദയതാളങ്ങളിലേതോ
പുഴ തേങ്ങുന്നത്‌
ചെവിയോര്‍ക്കുന്നിടത്ത്‌,
ഞാന്‍ സ്നേഹിക്കപ്പെടാതിരിക്കാനൊരു
കടവ്‌
തീര്‍ക്കുന്നു;
നിനക്കിറങ്ങാനാവാത്ത കടവ്‌!

എന്നിലൊരു പുതപ്പായിട്ടുണ്ട്‌
നീ;
നിലാവിനു പോലും പിഴാനാവാത്ത വിധം!
എങ്കിലും
കാലത്തിനേടില്‍ ഞാന്‍ ഒരു
"സഞ്ചാരി"!


അതിനാലെന്റെ വിശ്വാസത്തിലെ
കറയുണങ്ങുന്നതു വരെയൊന്നു
കാക്കുക!
എന്നിലെ താളത്തിനിമ്പമാകും വരെ കാക്കുക!
നിനക്കുറങ്ങാനൊരു
കൂടും
നിന്‍ക്കിറങ്ങാനൊരു കടവും
ഞാന്‍ തീര്‍ത്തു കൊള്ളും വരെ
കാക്കുക!
കാത്തു നില്‍ക്കുക!


Monday, February 9, 2009

ഒരു ഓര്‍ക്കുട്ടന്റെ വിലാപം!


ഒാര്‍മ്മയുണ്ടോ ഈ മുഖം?
ഓര്‍മ്മ കാണില്ല!

അന്നു നിന്റെ ഫ്രണ്ട്സ്‌
ലിസ്റ്റില്‍ രണ്ടേ രണ്ടു പേര്‍! ഞാനും പിന്നൊരു മോനും..

ഏതോ 18+ കമ്മ്യൂണിറ്റിയില്‍ മെംബെര്‍ഷിപ്‌ കിട്ടാതെ
പ്രൊഫെയില്‍ നോക്കി കരഞ്ഞ നിനക്ക്‌
കോലുമുട്ടായി വാങ്ങിത്തന്നാശ്വസിപ്പിച്ചു ഈ ഞാന്‍!

ഫാന്‍ വേണം, ഫാന്‍ വേണം എന്നു നീ കരഞ്ഞപ്പോള്‍,
നിനക്കു വേണ്ടി 5 പ്രൊഫെയില്‍ ഉണ്ടാക്കി
നിന്നെ ഫാന്‍ ആക്കി ആ അഞ്ചിലും ആഡ്‌ ചെയ്തത്‌
സ്ക്രാപ്പുകളുടെ കുത്തൊഴുക്കില്‍ നീ മറന്നു.


ടെസ്റ്റിമോണിയല്‍ ഇല്ലാതെ നീ വിഷമിക്കുന്നത്‌ കണ്ട്‌
ഫേയ്ക്ക്‌ പ്രൊഫൈല്‍ ഉണ്ടാക്കി
ബ്ലാക്‍മെയില്‍ ചെയ്ത്‌ ആളുകളെക്കൊണ്ട്‌
ടെസ്റ്റിമൊണിയല്‍ ഇടീച്ചത്‌
താഴെക്കിടക്കുന്ന ടെസ്റ്റിമോണിയല്‍സ്‌ കാണുമ്പോഴെങ്കിലും
നിനക്കൊന്നോര്‍ത്തു കൂടേ?

വൈകുവോളം സ്ക്രാപ്പിട്ടാല്‍ കിട്ടുന്നത്‌ ചായയും വടയും!
അതില്‍ ചായ കുടിച്ച്‌,
വട നിനക്കു കൊണ്ടുത്തരുമാരുന്നു ഞാന്‍!

ഇനിയുമെത്ര കാലം മരുഭൂമിയായി
എന്റെ സ്ക്രാപ്പ്ബുക്ക്‌ കിടന്നാലും തളരില്ല ഞാന്‍!

കഴിഞ്ഞു പോയ സ്ക്രാപ്പുകളുടെ വസന്തകാലം
എന്നെ മുന്നോട്ടു നയിക്കും...

ജയ്‌ ഞാന്‍!!




Saturday, February 7, 2009

പ്പ്‌ ..പ്പ്‌!


ഹോപ്പില്ലാത്ത യുവാക്കള്‍
കോപ്പ്‌ വാങ്ങാന്‍
ഷോപ്പിപ്പോയി
റോപ്‌ വാങ്ങി
തോപ്പില്‍ പോയി
ലൂപ്പുണ്ടാക്കി
ലൈഫ്‌ സ്റ്റോപ്പ്‌ ചെയ്തു!

(കടപ്പാട്‌ : ഫാ.ജോമോന്‍ കണിയാപറമ്പില്‍)

കടം താ ഒരു കണ്ണീര്‍ത്തുള്ളി


ചെത്തിപ്പൂളാത്തതൊന്നും
ചുരണ്ടിവടിക്കാത്തതൊന്നും
മുറിച്ചു കീറാത്തതൊന്നും
നിലവിളിക്കാത്തതൊന്നും
പൊട്ടി വിണ്ടാത്തതൊന്നും

ഇതൊന്നും
മനസ്സെന്ന പേരിനെ പേറുന്നില്ല!

പക്ഷെ എന്തു ചെയ്യാം?
നിറങ്ങളില്‍ മുങ്ങിമരിച്ചവന്റെ ആത്മാവിനെ
നരച്ചിടത്തു കബറടക്കിയ
തലമുറയില്‍ ജീവിക്കുന്ന നമുക്ക്‌
മനസ്സിനെ പീലിക്കെട്ടില്‍ ചൂടപ്പെട്ട
പുഴമീന്‍ഗന്ധമായി
പുഴുങ്ങി സൂക്ഷിക്കാനിഷ്ടം!

നമ്മുടെ "സുഗന്ധം" നമ്മളറിഞ്ഞാല്‍പ്പോരെ
എന്നാത്മഗതം!നിന്റെ ഗതം!

സാരമില്ല;
ഇനിയൊരു കണ്ണീര്‍ത്തുള്ളി കടം താ
എന്നു പറഞ്ഞു നീയെന്റെ വീട്ടുപടിക്കല്‍
വരും....
അന്നു ഞാന്‍ എന്റെ കണ്ണീര്‍ക്കുടം
നിന്റെ മുന്‍പിലഹങ്കാരത്തോടേ
കുടഞ്ഞൊഴുക്കിത്തീര്‍ത്തിട്ട്‌"ഇറങ്ങി പ്പോ"
എന്നാട്ടും!
അതാണെന്റെ മറുപടി...നരച്ചവരുടെ
പുഴുങ്ങപ്പെട്ടോരുടെ തലമുറേ!

അതു വരേക്കും
ഞാനിവയിരുന്നു കടഞ്ഞെടുക്കട്ടേ..
ഇതറിഞ്ഞതു കൊണ്ടു വരാതിരിക്കാനാവില്ല നിനക്ക്‌;
ചാത്തന്മാര്‍ വരുത്തും നിന്നെ!




Friday, February 6, 2009

"എന്നെ വിവാഹിക്കൂ"



അത്ര ചിരിക്കാനീലൊന്നും;
നീ പറഞ്ഞ പാഴ്‌വാക്കിലിവിടെ
മഴക്കാറ്റ്‌ വീശിയേക്കാം;
പക്ഷെ കൊടുങ്കാറ്റാവില്ലാന്നുറപ്പ്‌!
ഇത്തരമെത്ര കുഞ്ഞുകാറ്റുകളെനിക്കു
മുന്‍പിലുരുവാര്‍ന്നുണങ്ങി വീണിരിക്കുന്നു?

"നീ ഒരു കൊടിച്ചിയാകുന്നു"
അതു പറയുമ്പോളെന്നെ ഞാന്‍ ഉമ്മിക്കുന്നു*1
എന്റെ പക ഞാനുരിഞ്ഞു കളയുന്നിടത്തെന്റെ
ചരിത്രം ഒറ്റയ്ക്കാവുന്നു;
അതിനാല്‍ അതു വേണ്ടാ..
മഴക്കാറ്റാണു ഭേദം!


ഇനി നിനക്ക്‌ വേണ്ടാത്തൊരു മതവുമെനിക്കും വേണ്ടാ;
നീ തീണ്ടാത്തൊരു തത്വവുമെനിക്കും വേണ്ടാ;
നിലവിളിക്കാത്തൊരു കുഞ്ഞാടിനേം വേണ്ടേ വേണ്ട!

ഇതിനര്‍ത്ഥം
ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നു
എന്നാണു നിനക്കു മനസ്സിലായതെങ്കില്‍
എനിക്കു നിന്നെയും വേണ്ടാാാ..

ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!

--------------------------------------