നിഴല് പോലീ ജീവിതം
അതിലൊഴുകുവാന്‍ അഭയാര്‍ഥി നാം.
ചടുലമാമീ വഴികളില്‍
വിരല്‍ മീട്ടുവാന്‍ മൃതഗായകര്‍.
ഇനിയുമീ വിട വൈകവേ
വെറുതെ ആടുന്നിതോ നാടകം
ശതഭാവങ്ങളില്‍ !
അനശ്വരരല്ലിവര്‍ അല്പര്‍ തൃണഗാത്ര-
കേവല മര്‍ത്ത്യവിദുഷികര്‍ ,
ഊറ്റമെറ്റുമി പ്രവാസികള്‍ .
ഞാനുമൊഴുകുന്നു,
നീയുമൊഴുകുന്നു,
ധരണിയില്‍ ദിനമടരുന്നു മുറകളില്‍ .
ധരിത്രി, ഗഗനം, വാനചാരികള്‍
ആരുമാര്‍ക്കും അളവുകോല്‍ നീട്ടുന്നില.
എന്തിനെന്നിട്ടും
പുറം വടിച്ചു അകം പുകഞ്ഞു പോം
വെങ്കലപാത്രങ്ങലായ് നാമീ
വഴി , ഒരേ വഴി
വെവ്വേറെ തനിയെ നടന്നു തീര്‍പ്പു?
1 comment:
oh good
regards
minu
Post a Comment