
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കാന്‍ നിര്‍ദേശിച്ച ഡോക്ടറോട് , കണ്ണുനീരില്‍ ഉപ്പിന്റെ അളവു കുറക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടൊയെന്നു വൃദ്ധ തിരിച്ചു ചോദിച്ചു.താന്‍ പഠിച്ചെടുത്ത മെഡിക്കല്‍ റ്റേംസിലൊന്നും അതിനു പ്രതിവിധി നിര്‍ദേശിച്ചിട്ടില്ലല്ലൊ എന്നയാള്‍ സങ്കടത്തോടെ ഒാര്‍ക്കവെ, ഒത്തിരി ചോദ്യങ്ങള്‍ ഒറ്റക്കു ചോദിച്ചിട്ടുള്ളവള്‍ ജീവിതത്തിന്റെ കോമാളിക്കൂട്ടങ്ങളിലേക്കു മുഖം തിരിച്ചു കഴിഞ്ഞിരുന്നു...ആരോടും പരിഭവങ്ങളില്ലാതെ.....
1 comment:
കണ്ണീരു കുടിച്ചാണു ജീവിതം അല്ലെ,പാവം വൃദ്ധ.
Post a Comment