Sunday, November 26, 2006

ഉപ്പ്
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കാന്‍ നിര്‍ദേശിച്ച ഡോക്ടറോട്‌ , കണ്ണുനീരില്‍ ഉപ്പിന്റെ അളവു കുറക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടൊയെന്നു വൃദ്ധ തിരിച്ചു ചോദിച്ചു.താന്‍ പഠിച്ചെടുത്ത മെഡിക്കല്‍ റ്റേംസിലൊന്നും അതിനു പ്രതിവിധി നിര്‍ദേശിച്ചിട്ടില്ലല്ലൊ എന്നയാള്‍ സങ്കടത്തോടെ ഒാര്‍ക്കവെ, ഒത്തിരി ചോദ്യങ്ങള്‍ ഒറ്റക്കു ചോദിച്ചിട്ടുള്ളവള്‍ ജീവിതത്തിന്റെ കോമാളിക്കൂട്ടങ്ങളിലേക്കു മുഖം തിരിച്ചു കഴിഞ്ഞിരുന്നു...ആരോടും പരിഭവങ്ങളില്ലാതെ.....

Saturday, November 25, 2006

പുരോഗതി
ഗോപാലനും പൈലിയും രാരിച്ചനും രവിയും അയല്‍ക്കാരണ്‍്‌. ഒരുമിച്ചു കളിച്ചു വളര്‍ന്നു. അച്ഛനപ്പൂപ്പന്മാരെല്ലാം പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്തു കഴിഞ്ഞവരാണു. മക്കളെ പഠിപ്പിച്ചു കേമന്മാരാക്കണം എന്നു അവരാഗ്രഹിച്ചു. നാലു പേരും എസ്‌.എസ്‌.എല്‍.സി പാസായി. തുടര്‍ന്നു പഠിക്കണമെങ്കില്‍ സിറ്റിയില്‍ പോകണം.


അങ്ങനെ ഇരിക്കെ തൊട്ടടുത്തു കോളേജു വന്നു.


നാലു പേരും ചേര്‍ന്നു.
ഒരാള്‍ ഒരു വര്‍ഷം പോയി. നിര്‍ത്തി.
മറ്റു മൂന്നു പേരില്‍ രണ്ടു പേര്‍ ഇന്റര്‍മീഡിയറ്റില്‍ മൂന്നു കൊല്ലം തോറ്റു. പിന്‍ വാങ്ങി.
ഒരാല്‍ ബി.എ ആയി.
അപ്പോളാണു പ്രശ്നം ആരംഭിച്ചത്‌. വിദ്യാസമ്പന്നന്മാര്‍ അച്ഛന്മാരുടെ പണിക്കു പറ്റിയവരല്ല.
അന്തിക്കു നാലു പേരും ഒത്തുകൂടും: നാലാം നമ്പര്‍ ഷാപ്പില്‍. അതൊരു ആശ്വാസമാണു. തൊട്ടടുത്തു ബോട്ടുചാലാണു. കടത്തു വള്ളവുമുണ്ട്‌. നാലു പേരും വള്ളത്തില്‍ കയറി തുഴയാനാരംഭിക്കും. മുന്നോട്ട്‌...മുന്നോട്ട്‌...മുന്നോട്ട്‌...
നിര്‍ത്താതെ തുഴഞ്ഞു ക്ഷീണിക്കും. നേരവും വെളുക്കും. എന്തതിശയം! വള്ളം കടവില്‍ തന്നെ കിടക്കുന്നു! നാലു പേരും മുഖത്തോടു മുഖം നോക്കി, പൊട്ടിച്ചിരിച്ചു. വള്ളത്തിന്റെ കെട്ടഴിച്ചില്ല. കെട്ടിയിടത്തു കിടന്നു കുലുങ്ങുകയായിരുന്നു വള്ളം!!
സ്വതന്ത്ര ഭാരതത്തില്‍ വന്ന ശ്രദ്ധേയമായ മാറ്റം കുഞ്ഞിക്കൂരകളുടെ സ്ഥാനത്ത്‌ മണിമാളികകള്‍ ഉണ്ടായി എന്നത്രെ!
സായിപ്പു കെട്ടിയ കെട്ട്‌ ഒന്നു കൂടി മുറുകി! അത്ര മാത്രം!
എല്ലാ രംഗങ്ങളും നില്‍ക്കുന്നിടത്തു നിന്നു വട്ടം ചുറ്റുന്നു.മനസ്സിന്റെ കെട്ടു പൊട്ടുന്നില്ല.....കൂടുതല്‍ പിരി മുറുകുന്നു താനും!
സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നല്ല കാലം .....!

Friday, November 24, 2006

എന്നെ കൂടി ഒന്നു നോക്കണേ......

എന്റെ പേരു ഫെലിക്സ്. ഞാന്‍ നമ്മുടെ മലയാളം ബ്ലോഗ് സമൂഹത്തില്‍ പ്രവേശിച്ചിട്ടുള്ളത് ഒന്നറിയിച്ചിട്ടു പോകാം എന്നു വിചാരിച്ചു കയറിയതാ....

മഴ നനയാത്തവര്‍ക്കായി

മഴ നനയാത്തവര്‍ക്കായി
എന്റെ മാത്രമായിരുന്നവള്‍ക്കു,
മരണം പെയ്തു തോര്‍ന്ന ഈ വഴിത്താരകളുടെ ഇടയിലൂടെ ഞാനും!!
നിഴലിനും വഴി തെറ്റിയ പറവക്കൂട്ടങ്ങള്‍ക്കും ഇടയില്‍
എന്റെ മാത്രം നേര്‍വഴിക്കു എന്തു പ്രസക്തി?

കറുപ്പു വറ്റി ഉണങ്ങിയ കണ്ണുകളില്
‍കാലത്തിന്റെ കലര്‍പ്പുകളും പേറി ഇനി ഇങ്ങനെ എത്ര നാള്‍ കൂടി?
മഞ്ഞപ്പു വീണ തെരുവോരങ്ങള്‍ ആരെയും അറിയാറില്ല .
നിലാവിനു എന്നെയും !!
അറിഞ്ഞു പോയല്ലോ ഞാന്‍ നിന്നെയും;നിലാവിനേയും.


"ഞാന്‍ മഴയില്‍ നടക്കാന്‍ ഇഷ്ടപെടുന്നു;
അവിടെ എന്റെ കണ്ണീര്‍ തുള്ളികള്‍ ആരും കാണുന്നില്ലാത്തതിനാല്‍!"
എവിടെയൊ കേട്ടതു ശരി തന്നെ.....

നിന്റെ മര്‍മ്മരങ്ങള്‍ക്കു ചെവിയോര്‍ക്കാന്‍
നിന്റെ വീണാനാദത്തിനു മിഴിയിളക്കാന്
‍നിന്നോടൊപ്പം നിളാതീരങ്ങളില്‍ നനവു പടര്‍ത്താന്
‍നാടോടിക്കൂട്ടങ്ങളില്‍ നിശാഗീതം പാടാന്‍ ഇനി ഞാനില്ല.............

മുങ്ങും മുന്‍പെ എന്നൊ കപ്പിത്താന്‍ കുറിച്ച
നാള്‍വഴികളില്‍ നാം ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നുവോ?
"എന്റെ ജാതകം കടലെടുക്കുമ്പോള്‍
തീരം എന്നെ കുറിച്ചു പാടും.
എത്തിച്ചേരാത്ത രാജയോഗങ്ങളും
കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രങ്ങളും
ഈ നൊടിയിലെ സാഗരഭാരം അളന്നില്ല.
മടങ്ങിവരവില്ലാത്ത യാത്രാമൊഴിക്കു വേര്‍പാട്‌ എന്നല്ല പേര്
‍വിട വാങ്ങല്‍ എന്നത്രേ......"

നീട്ടുന്നില്ല സഖീ...വിട പറയുന്നു
ഇനിയും ആ തീരത്തെ മഴക്കുളിരില്
‍ചിപ്പികള്‍ പിറക്കട്ടെ........