Tuesday, October 5, 2010

ഇന്നുകള്‍


പാലും തേനും ഒഴുകുമീ ദേശ-
ത്തില്ല തെല്ലുമൊരു മധുരം;
തരം പോല്‍ തിരിപ്പാന്‍ ഇനി-
യൊട്ടുമില്ലെന്നിലും മധുരം;
താഴികക്കുടങ്ങള്‍ക്ക് താഴെ മഞ്ഞു പെയ്തു
വിറങ്ങലിക്കുമീ സന്ധ്യയിലിനി
മടങ്ങാമെന്ന് കൊതിക്കുവതു ഞാന്‍
പാവം സഞ്ചാരി ...
ഭാണ്ടക്കെട്ടിനു കനമേറി,
ചുവടിടറിത്തുടങ്ങുമ്പോള്‍
ഇറക്കി വയ്കാനൊരു മാത്ര
മനക്കോട്ടകള്‍ ഒന്നു തുറന്നിടാന്‍
കൊതിക്കുന്നു ഞാന്‍
പാവം സഞ്ചാരി...

ഒട്ടു നാളായി മഴ തുവാതെ
ഇളവെയിലെല്‍ക്കാതെ പൊത്തി
സുക്ഷിപ്പൂ വില കുറഞ്ഞ സ്വപ്ന-
പൊതികള്‍ , കൊടികുറകള്‍
എന്റെ വാക്ക് പൊട്ടിയ പഴംകഥകള്‍ !

ഇടറി വീഴും മുന്‍പേ ഞാന്‍ ഒരു നട ഇറങ്ങട്ടേ
വിണ്ടുകീറും മുന്‍പേ ഞാന്‍ വിട ചൊല്ലട്ടെ
എനിക്കീ നഗര-സത്യം കയ്ച്ചു പോയിരിക്കുന്നു !!

കവിത, ഡയറി, ഞാന്‍ , സഞ്ചാരി

No comments: