ഒാര്‍മ്മയുണ്ടോ ഈ മുഖം?
ഓര്‍മ്മ കാണില്ല!
അന്നു നിന്റെ ഫ്രണ്ട്സ്
ലിസ്റ്റില്‍ രണ്ടേ രണ്ടു പേര്‍! ഞാനും പിന്നൊരു മോനും..
ഏതോ 18+ കമ്മ്യൂണിറ്റിയില്‍ മെംബെര്‍ഷിപ് കിട്ടാതെ
പ്രൊഫെയില്‍ നോക്കി കരഞ്ഞ നിനക്ക്
കോലുമുട്ടായി വാങ്ങിത്തന്നാശ്വസിപ്പിച്ചു ഈ ഞാന്‍!
ഫാന്‍ വേണം, ഫാന്‍ വേണം എന്നു നീ കരഞ്ഞപ്പോള്‍,
നിനക്കു വേണ്ടി 5 പ്രൊഫെയില്‍ ഉണ്ടാക്കി
നിന്നെ ഫാന്‍ ആക്കി ആ അഞ്ചിലും ആഡ് ചെയ്തത്
സ്ക്രാപ്പുകളുടെ കുത്തൊഴുക്കില്‍ നീ മറന്നു.
ടെസ്റ്റിമോണിയല്‍ ഇല്ലാതെ നീ വിഷമിക്കുന്നത് കണ്ട്
ഫേയ്ക്ക് പ്രൊഫൈല്‍ ഉണ്ടാക്കി
ബ്ലാക്‍മെയില്‍ ചെയ്ത് ആളുകളെക്കൊണ്ട്
ടെസ്റ്റിമൊണിയല്‍ ഇടീച്ചത്
താഴെക്കിടക്കുന്ന ടെസ്റ്റിമോണിയല്‍സ് കാണുമ്പോഴെങ്കിലും
നിനക്കൊന്നോര്‍ത്തു കൂടേ?
വൈകുവോളം സ്ക്രാപ്പിട്ടാല്‍ കിട്ടുന്നത് ചായയും വടയും!
അതില്‍ ചായ കുടിച്ച്,
വട നിനക്കു കൊണ്ടുത്തരുമാരുന്നു ഞാന്‍!
ഇനിയുമെത്ര കാലം മരുഭൂമിയായി
എന്റെ സ്ക്രാപ്പ്ബുക്ക് കിടന്നാലും തളരില്ല ഞാന്‍!
കഴിഞ്ഞു പോയ സ്ക്രാപ്പുകളുടെ വസന്തകാലം
എന്നെ മുന്നോട്ടു നയിക്കും...
ജയ് ഞാന്‍!!
5 comments:
എനിക്കു എവിടെ നിന്നോ കിട്ടിയതാണിത്......ഇഷ്ടപ്പെട്ടു...നിങ്ങള്‍ക്കും ഇഷ്ടപ്പെടുമായിരിക്കുമല്ലേ?
ഇത് എനിക്കും കിട്ടിയാരുന്നു :)
:)
കഴിഞ്ഞു പോയ സ്ക്രാപ്പുകളുടെ വസന്തകാലം
എന്നെ മുന്നോട്ടു നയിക്കും...
ഹ ഹാ...അതും കലക്കി മാഷേ....
ഞാനും ജയ്!!!
Post a Comment