Saturday, February 7, 2009

കടം താ ഒരു കണ്ണീര്‍ത്തുള്ളി


ചെത്തിപ്പൂളാത്തതൊന്നും
ചുരണ്ടിവടിക്കാത്തതൊന്നും
മുറിച്ചു കീറാത്തതൊന്നും
നിലവിളിക്കാത്തതൊന്നും
പൊട്ടി വിണ്ടാത്തതൊന്നും

ഇതൊന്നും
മനസ്സെന്ന പേരിനെ പേറുന്നില്ല!

പക്ഷെ എന്തു ചെയ്യാം?
നിറങ്ങളില്‍ മുങ്ങിമരിച്ചവന്റെ ആത്മാവിനെ
നരച്ചിടത്തു കബറടക്കിയ
തലമുറയില്‍ ജീവിക്കുന്ന നമുക്ക്‌
മനസ്സിനെ പീലിക്കെട്ടില്‍ ചൂടപ്പെട്ട
പുഴമീന്‍ഗന്ധമായി
പുഴുങ്ങി സൂക്ഷിക്കാനിഷ്ടം!

നമ്മുടെ "സുഗന്ധം" നമ്മളറിഞ്ഞാല്‍പ്പോരെ
എന്നാത്മഗതം!നിന്റെ ഗതം!

സാരമില്ല;
ഇനിയൊരു കണ്ണീര്‍ത്തുള്ളി കടം താ
എന്നു പറഞ്ഞു നീയെന്റെ വീട്ടുപടിക്കല്‍
വരും....
അന്നു ഞാന്‍ എന്റെ കണ്ണീര്‍ക്കുടം
നിന്റെ മുന്‍പിലഹങ്കാരത്തോടേ
കുടഞ്ഞൊഴുക്കിത്തീര്‍ത്തിട്ട്‌"ഇറങ്ങി പ്പോ"
എന്നാട്ടും!
അതാണെന്റെ മറുപടി...നരച്ചവരുടെ
പുഴുങ്ങപ്പെട്ടോരുടെ തലമുറേ!

അതു വരേക്കും
ഞാനിവയിരുന്നു കടഞ്ഞെടുക്കട്ടേ..
ഇതറിഞ്ഞതു കൊണ്ടു വരാതിരിക്കാനാവില്ല നിനക്ക്‌;
ചാത്തന്മാര്‍ വരുത്തും നിന്നെ!




1 comment:

സഞ്ചാരി said...

ഇനിയൊരു കണ്ണീര്‍ത്തുള്ളി കടം താ
എന്നു പറഞ്ഞു നീയെന്റെ വീട്ടുപടിക്കല്‍
വരും....
അന്നു ഞാന്‍ എന്റെ കണ്ണീര്‍ക്കുടം
നിന്റെ മുന്‍പിലഹങ്കാരത്തോടേ
കുടഞ്ഞൊഴുക്കിത്തീര്‍ത്തിട്ട്‌"ഇറങ്ങി പ്പോ"
എന്നാട്ടും!


ഞാന്‍ എഴുതിയിടുന്നു;
ബാക്കി നിങ്ങളുടെ ഇഷ്ടം!