കാലം ഏറേ ആയാലും ഞാന്‍ എത്ര മാറിയാലും എനിക്കായി ഈ അക്ഷര സമൂഹം സം സാരിക്കട്ടെ....
Friday, February 6, 2009
"എന്നെ വിവാഹിക്കൂ"
അത്ര ചിരിക്കാനീലൊന്നും;
നീ പറഞ്ഞ പാഴ്വാക്കിലിവിടെ
മഴക്കാറ്റ് വീശിയേക്കാം;
പക്ഷെ കൊടുങ്കാറ്റാവില്ലാന്നുറപ്പ്!
ഇത്തരമെത്ര കുഞ്ഞുകാറ്റുകളെനിക്കു
മുന്പിലുരുവാര്ന്നുണങ്ങി വീണിരിക്കുന്നു?
"നീ ഒരു കൊടിച്ചിയാകുന്നു"
അതു പറയുമ്പോളെന്നെ ഞാന്‍ ഉമ്മിക്കുന്നു*1
എന്റെ പക ഞാനുരിഞ്ഞു കളയുന്നിടത്തെന്റെ
ചരിത്രം ഒറ്റയ്ക്കാവുന്നു;
അതിനാല്‍ അതു വേണ്ടാ..
മഴക്കാറ്റാണു ഭേദം!
ഇനി നിനക്ക് വേണ്ടാത്തൊരു മതവുമെനിക്കും വേണ്ടാ;
നീ തീണ്ടാത്തൊരു തത്വവുമെനിക്കും വേണ്ടാ;
നിലവിളിക്കാത്തൊരു കുഞ്ഞാടിനേം വേണ്ടേ വേണ്ട!
ഇതിനര്‍ത്ഥം
ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നു
എന്നാണു നിനക്കു മനസ്സിലായതെങ്കില്‍
എനിക്കു നിന്നെയും വേണ്ടാാാ..
ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!
--------------------------------------
Subscribe to:
Post Comments (Atom)
7 comments:
ഇതിനര്‍ത്ഥം
ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നു
എന്നാണു നിനക്കു മനസ്സിലായതെങ്കില്‍
എനിക്കു നിന്നെയും വേണ്ടാാാ..
ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!
“ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!“
കലക്കന്‍..
സമ്മതിച്ചിരിക്കുന്നു.. !
:)
വേണ്ടെങ്കി വേണ്ട, ഹല്ല പിന്നെ :)
പ്രയാസീ...സങ്കടം കൊണ്ട് എഴുതിപ്പോയതാ..
പകല്കിനാവാ..നന്ദി!
പിന്നല്ലാതെ,,,,അങ്ങനെ തന്നെ ചങ്കരാ...
eda aval ethu vayikkilennu ninakk atra urappanennu thonnunnu . puthiya kuruppukal pazhayathine michamanu. athu marakkenda.
എന്തിനാ ഇങ്ങനെ ഒരുത്തിയെ താങ്ങുന്നെ?
എന്റെ അജ്ജു, അവള് ഇത് വായിച്ചു എന്റെ ഒരു ആഴ്ച നശിപ്പിച്ചതാ.
അങ്ങനെ ഒക്കെ നോക്കിയാല്‍ നമ്മള് ഒക്കെ എന്ത് എഴുതും?
പുതിയത് ഇട്ടിട്ടുണ്ട് ....നോക്ക് !
Post a Comment