Friday, February 6, 2009

"എന്നെ വിവാഹിക്കൂ"



അത്ര ചിരിക്കാനീലൊന്നും;
നീ പറഞ്ഞ പാഴ്‌വാക്കിലിവിടെ
മഴക്കാറ്റ്‌ വീശിയേക്കാം;
പക്ഷെ കൊടുങ്കാറ്റാവില്ലാന്നുറപ്പ്‌!
ഇത്തരമെത്ര കുഞ്ഞുകാറ്റുകളെനിക്കു
മുന്‍പിലുരുവാര്‍ന്നുണങ്ങി വീണിരിക്കുന്നു?

"നീ ഒരു കൊടിച്ചിയാകുന്നു"
അതു പറയുമ്പോളെന്നെ ഞാന്‍ ഉമ്മിക്കുന്നു*1
എന്റെ പക ഞാനുരിഞ്ഞു കളയുന്നിടത്തെന്റെ
ചരിത്രം ഒറ്റയ്ക്കാവുന്നു;
അതിനാല്‍ അതു വേണ്ടാ..
മഴക്കാറ്റാണു ഭേദം!


ഇനി നിനക്ക്‌ വേണ്ടാത്തൊരു മതവുമെനിക്കും വേണ്ടാ;
നീ തീണ്ടാത്തൊരു തത്വവുമെനിക്കും വേണ്ടാ;
നിലവിളിക്കാത്തൊരു കുഞ്ഞാടിനേം വേണ്ടേ വേണ്ട!

ഇതിനര്‍ത്ഥം
ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നു
എന്നാണു നിനക്കു മനസ്സിലായതെങ്കില്‍
എനിക്കു നിന്നെയും വേണ്ടാാാ..

ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!

--------------------------------------


7 comments:

സഞ്ചാരി said...

ഇതിനര്‍ത്ഥം
ഞാന്‍ നിന്നെ ഗാഢമായി പ്രണയിക്കുന്നു
എന്നാണു നിനക്കു മനസ്സിലായതെങ്കില്‍
എനിക്കു നിന്നെയും വേണ്ടാാാ..

ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!

പ്രയാസി said...

“ഇനി ഒരു തൊല്ല കൂടി
താങ്ങാന്‍ വയ്യെന്റെ പൊന്നേ!“

കലക്കന്‍..

പകല്‍കിനാവന്‍ | daYdreaMer said...

സമ്മതിച്ചിരിക്കുന്നു.. !
:)

ചങ്കരന്‍ said...

വേണ്ടെങ്കി വേണ്ട, ഹല്ല പിന്നെ :)

സഞ്ചാരി said...

പ്രയാസീ...സങ്കടം കൊണ്ട്‌ എഴുതിപ്പോയതാ..

പകല്‍കിനാവാ..നന്ദി!


പിന്നല്ലാതെ,,,,അങ്ങനെ തന്നെ ചങ്കരാ...

Aju raghavan said...

eda aval ethu vayikkilennu ninakk atra urappanennu thonnunnu . puthiya kuruppukal pazhayathine michamanu. athu marakkenda.

സഞ്ചാരി said...

എന്തിനാ ഇങ്ങനെ ഒരുത്തിയെ താങ്ങുന്നെ?
എന്റെ അജ്ജു, അവള്‍ ഇത് വായിച്ചു എന്റെ ഒരു ആഴ്ച നശിപ്പിച്ചതാ.
അങ്ങനെ ഒക്കെ നോക്കിയാല്‍ നമ്മള്‍ ഒക്കെ എന്ത് എഴുതും?
പുതിയത് ഇട്ടിട്ടുണ്ട് ....നോക്ക് !