Wednesday, December 17, 2008

വഴിയിലെ ചിലര്‍

ജനനം
ഞാനിന്നലെ മറന്നു കളഞ്ഞ മഷിക്കുപ്പിയില്‍
നിന്റെ ഹ്രുദയത്തിലെ എണ്ണ;
നിനക്കു പോലും വറ്റിത്തുടങ്ങിയ മിഴിവിന്റെ
പനപ്പ്‌ നിറഞ്ഞ എണ്ണ;
അതുമെനിക്കൊടുവില്‍ കളഞ്ഞു പോയി..

ബാല്യം

ഇനി നിലയ്ക്കാപ്രവാഹങ്ങളില്‍ തിരയാനീലൊന്നും;
പുഞ്ചിരിയുപ്പു കൂട്ടി ഞെരടിയൂട്ടാനമ്മയില്ല ചാരെ;
പുഴപ്പാതിക്കകലെ,മാടത്തിലച്ഛനീല;
പഴഞ്ചാക്കു കോട്ടി തയ്ച മഴക്കോട്ടിലെന്റെ
ബാല്യം ചുരുണ്ടു മയങ്ങി, മയങ്ങീല തെല്ലും!

കൗമാരം

"ഞാന്‍ പിഴയാളി" പാടാനറയ്ക്കാത്തീപ്പകലിന്‍ പിഴ;
ചോപ്പേറെ വാരിത്തന്നൂട്ടി, കൊടിക്കൂറ നാട്ടി
ഞൊട്ടിത്തൂറാനൊരുപിടി മുദ്രാവാക്യക്കൂടും തന്നീ-
പ്പഴരാജവീഥിക്കുള്ളിലൊറ്റയ്ക്കാക്കി മറയേണ്ടും
മരുത്തേ, പാര്‍ട്ടി വയോധികാ,തുണയൊരു കുഴിമാടമാകുമോ?

യൗവനം

ഞാന്‍, "ഞാനത്വം" നശിച്ചു വിരമിച്ച നിഴല്‍പ്പാളി
പൊട്ടക്കരിഞ്ചാക്കിലമൃത്‌ തേടിയ യൗവനന്‍.
അലനീളം പേറിയൊടുങ്ങാ,നിശകളീ
ക്ഷിപ്രദീപത്തിലോര്‍ത്തു മയങ്ങീ,
തിരയാര്‍ത്തുനേര്‍ത്ത പകലിലൊത്തിരി ചോര നേദിച്ചീ-
ത്തീവ്രവാദപ്പുഴയൊരുക്കി ദിഗംബരന്‍; ഞാന്‍!

മനുഷ്യന്

‍എന്താണിത്‌?
കേള്‍ക്കുമ്പോളറയ്ക്കുന്നീപ്പദാവലി,
യെന്നെപൊള്ളിച്ചടരുന്ന ദാരുണത്വം!
ഇല്ലാത്ത നേത്രത്തിലിനിത്തരുക
കാഴ്ച; വീഴ്ച മാറ്റാനല്ലയെന്നാകിലും!
പുലരാ ഹ്രുത്തിലിനി,യേറ്റുക-
നുതാപം; വൃത്തി തേടാനില്ലയെന്നാകിലും!
എനിക്കറിയേണ്ടുന്നതിനിയൊന്നു മാത്രം...
"എന്തിനെന്നെ മനുഷ്യനായി വാര്‍ത്തീ
മുടിഞ്ഞിടത്തൊറ്റയ്ക്കിട്ടു ദിക്കുകളേ.."
ക്ലാവില്ലാത്തൊരു സന്ധ്യയുണ്ടാവുകില്
‍ജന്മ"പെസഹാ"കള്‍ക്കുമപ്പുറം
തീണ്ടാരിച്ചോരയിലെനിക്കും വേണമൊരു
മാമ്മോദീസാ...!!!

(പെസഹാ=കടന്നു പോകല്‍)

No comments: