Tuesday, December 5, 2006

ഇത്‌ ഡിസംബര്‍!!

നിലാവലകളുടെ താരാട്ടില്‍ പ്രകൃതി പൂഴിയെപ്പോലും
താലോലിച്ചുറക്കുന്ന രാത്രികള്‍!

ശിശിരക്കുളിരില്‍ ആയിരമായിരം കിളിനാദങ്ങള്‍
അനന്തതയില്‍ ഒഴുകി നീങ്ങും പ്രഭാതങ്ങള്‍!

എത്ര രസമാണെന്നു നോക്കുക...........

രാത്രിമഴകളിലെ മഞ്ഞു വീണു കുതിര്‍ന്ന പുല്‍പ്പടര്‍പ്പുകള്‍ കടന്ന്,
തുഷാരത്തിരശീലകള്‍മങ്ങി വിതുമ്പുന്ന ദേവാലയദീപങ്ങളെ നോക്കി
നടന്നു തീര്‍ത്ത എത്രയെത്ര പ്രഭാതങ്ങള്‍!

ഒത്തിരി തണുത്തു ചുരുങ്ങി ഒരു മരച്ചോട്ടിലെത്തുമ്പോളേതോ
സുഹൃത്താട്ടി വിട്ട ചില്ലകള്‍പൊഴിച്ച തുഷാരബിന്ദുക്കളില്
‍നാമൊക്കെ എത്രയേറെ തരളിതരായിട്ടുണ്ട്‌!!

പള്ളിമണികളും നക്ഷത്രവിളക്കുകളും കേക്കുകളും!
ഇന്നും ഡിസംബറിന്റെ icon presentations ആയി ഇവയത്രെ നമുക്കുള്ളില്‍ ഉയിര്‍ കൊള്ളുന്നത്‌.

അവധിക്കൂട്ടങ്ങളും കരോള്‍ഗാനങ്ങളും പിരിവിന്നൊടുവിലെ കൂട്ടയടിയും പിന്നെയെവിടെയോ ആരോ വച്ചുണ്ടാക്കിത്തരുന്ന കപ്പപ്പുഴുക്കും ചൂടുകാപ്പിയും!!ഒന്നും മറക്കാനാവുന്നില്ല; അല്ലെങ്കിലും ക്രിസ്തുമസ്‌ മറവിയുതല്ലല്ലൊ.....


http://fotki.com/felixwings

2 comments:

സുല്‍ |Sul said...

"ഒത്തിരി തണുത്തു ചുരുങ്ങി ഒരു മരച്ചോട്ടിലെത്തുമ്പോളേതോ
സുഹൃത്താട്ടി വിട്ട ചില്ലകള്‍പൊഴിച്ച തുഷാരബിന്ദുക്കളില്
‍നാമൊക്കെ എത്രയേറെ തരളിതരായിട്ടുണ്ട്‌!!"

നന്നായിരിക്കുന്നു സഞ്ചാരി :)

-സുല്‍

സു | Su said...

ക്രിസ്മസ്, മറവിയുടേതല്ല, കൊച്ചുകൊച്ചു സന്തോഷങ്ങളുടെ കാലം ആണ്. സ്നേഹം സമ്മാനത്തിന്റെ രൂപത്തില്‍ വരുന്ന കാലം. പുതുവര്‍ഷത്തിലേക്കുള്ള പ്രതീക്ഷയുമായിട്ടാണ് ക്രിസ്മസ് എത്തുന്നത്. :)