മഴ നനയാത്തവര്‍ക്കായി
എന്റെ മാത്രമായിരുന്നവള്‍ക്കു,
മരണം പെയ്തു തോര്‍ന്ന ഈ വഴിത്താരകളുടെ ഇടയിലൂടെ ഞാനും!!
നിഴലിനും വഴി തെറ്റിയ പറവക്കൂട്ടങ്ങള്‍ക്കും ഇടയില്‍
എന്റെ മാത്രം നേര്‍വഴിക്കു എന്തു പ്രസക്തി?
കറുപ്പു വറ്റി ഉണങ്ങിയ കണ്ണുകളില്‍
കാലത്തിന്റെ കലര്‍പ്പുകളും പേറി ഇനി ഇങ്ങനെ എത്ര നാള് കൂടി?
മഞ്ഞപ്പു വീണ തെരുവോരങ്ങള്‍ ആരെയും അറിയാറില്ല .
നിലാവിനു എന്നെയും !!
അറിഞ്ഞു പോയല്ലോ ഞാന്‍ നിന്നെയും;നിലാവിനേയും.
"ഞാന്‍ മഴയില്‍ നടക്കാന്‍ ഇഷ്ടപെടുന്നു;
അവിടെ എന്റെ കണ്ണീര് തുള്ളികള്‍ ആരും കാണുന്നില്ലാത്തതിനാല്‍!"
എവിടെയൊ കേട്ടതു ശരി തന്നെ.....
നിന്റെ മര്‍മ്മരങ്ങള്‍ക്കു ചെവിയോര്‍ക്കാന്‍
നിന്റെ വീണാനാദത്തിനു മിഴിയിളക്കാന്
നിന്നോടൊപ്പം നിളാതീരങ്ങളില്‍ നനവു പടര്‍ത്താന്‍
നാടോടിക്കൂട്ടങ്ങളില്‍ നിശാഗീതം പാടാന്‍ ഇനി ഞാനില്ല.............
മുങ്ങും മുന്‍പെ എന്നൊ കപ്പിത്താന് കുറിച്ച
നാള്‍വഴികളില്‍ നാം ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നുവോ?
"എന്റെ ജാതകം കടലെടുക്കുമ്പോള്‍
തീരം എന്നെ കുറിച്ചു പാടും.
എത്തിച്ചേരാത്ത രാജയോഗങ്ങളും
കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രങ്ങളും
ഈ നൊടിയിലെ സാഗരഭാരം അളന്നില്ല.
മടങ്ങിവരവില്ലാത്ത യാത്രാമൊഴിക്കു വേര്‍പാട് എന്നല്ല പേര്
വിട വാങ്ങല്‍ എന്നത്രേ......"
നീട്ടുന്നില്ല സഖീ...വിട പറയുന്നു
ഇനിയും ആ തീരത്തെ മഴക്കുളിരില്
ചിപ്പികള്‍ പിറക്കട്ടെ........