എന്റെ മനസ്സിന്‍ പാഴ്മതിലില്‍
ഞാന്‍ വരച്ചൊരു കുഞ്ഞു സ്വപ്നമാണു
നീ സഖീ ..
നീ ചിരിച്ചൊതുക്കിയ
പിഞ്ചു കിനാവിലെ പുല്‍ നാമ്പു
മാത്രമീ ഞാന്‍ സഖീ...
എത്ര ചൊല്ലി കലമ്പിയാലും
മിഴിയെത്ര പൂട്ടി പതറിയാലും
ചിരി വരാതീ ചോരിവാ കൂട്ടി ചിനുങ്ങിയാലും
മഴ തുവിയിറങ്ങും പോലീ മനം
കാത്തിരിക്കും എത്ര നാല്ക്കുമെനിക്കായിട്ടീ
ക്ളാസ്‌മുറിയില്‍ പ്രിയേ, ഓമലെ !
നീ പറയാന്‍ മറന്നതോ
പറയാതെ വിട്ടതോ
ഞാന്‍ നിന്നെ സ്നേഹിച്ചതരിഞ്ഞിരുന്നു
നീ സഖീ ഒരു നൊടിക്കെന്കിലുമെന്നു !
വിട പറയുമ്പോള്‍ മിഴികളില്‍ മൌനം
ശുഭയാത്ര നേര്‍ന്നിടത്തിന്റെ പാതി ജീവനും
മുഴു ചിരിയും ഞാന്‍ മറന്നിട്ടു പോയ് സഖീ;
ഒരു മാത്ര തരികെന്റെ പുഞ്ചിരിയെങ്കിലും തിരികെ,
ഒരു നിര ചിരിച്ചിട്ടു മടങ്ങിക്കൊല്ലം
ഞാനെന്‍ മനസ്സിന്റെ ഫ്രെയിമിലെ
പഴയ ചിരിക്കുട്ടനായി !
http://www.youtube.com/watch?v=m5viwwB6ecI&feature=player_embedded
No comments:
Post a Comment