വറ്റിപ്പോയ കണ്ണിണകളെ പരിഹസിക്കരുത്;
നിണമണിഞ്ഞ കാല്പ്പാടില് ഇമയുടക്കരുത്;
നിഴല്ക്കൂട്ടങ്ങളിലഭിരമിക്കരുത്;
നമുക്കുമപ്പുറം 3rd പേഴ്സണ്‍ സിംഗുലറില്
ആരോ വിതുമ്പുന്നതറിഞ്ഞെന്നു നടിക്കരുത്;
നനവറിയാതെ
തുണ്ടുനോവറിയാതെ
ഇനി ഈ കിളി കൂടി
പറക്കുന്നിടം വരെ കാക്കുക!
ചുട്ടുതിന്നാനൊരു പിടി
കുഞ്ഞിളം മാംസം..
എന്താ നിനക്ക് കയ്ക്കുമോ?
നല്ലോരു വേടന്....
ഇരയ്ക്കു മുന്പിലിമ
വെട്ടാതിരച്ചെത്തി
വല്ലാതെ കൊല്ലുന്നവന്!
വേണ്ടാത്ത adjectivesല്‍
കാല് തട്ടിവീഴാതെ
നടക്കുക..
ഇത്
ഒന്നാം പാഠം!!
പാഠമിനിയെത്ര ബാക്കിയെന്ന്
നീയും ചിരിച്ചുവോ?
തോന്നലാവാം!!
1 comment:
hm... funny style
Post a Comment