കാലം ഏറേ ആയാലും ഞാന്‍ എത്ര മാറിയാലും എനിക്കായി ഈ അക്ഷര സമൂഹം സം സാരിക്കട്ടെ....
Sunday, January 18, 2009
ഒരു വിടവാങ്ങല്‍- ഓര്‍മ്മക്കുറിപ്പ്!
" നിന്റെ സ്വകാര്യത
ഞാന്‍ നഷ്ടപെടുത്തുന്നില്ല...
നമ്മള്‍ അവസാനമായി
വിട പറയുകയൊന്നും അല്ലല്ലൊ? ആണോ?
എനിവേ, ഇതു
നിന്റെ ജീവിതത്തിലെ വഴിത്തിരുവുകളില്‍ ഒന്നാണല്ലോ....
നല്ലൊരു തുടക്കത്തിലേക്കു
ഇതു അവസാനിക്കട്ടെ!
ഞാന്‍ പ്രാര്‍ത്ഥിക്കും
എന്റെ നല്ല കൂട്ടുകാരനു വേണ്ടി..എന്നും!
പിന്നെ നിനക്കു ഫീലിങ്ങ്സ് ഉണ്ടു
എന്നൊന്നും നീ എന്നോടു പറയണ്ട;
എനിക്കു അതു നന്നായി അറിയാം.
നിന്റെ പ്രിയപ്പെട്ടവര്‍ എന്നും
നിന്റെ കൂടെ കാണട്ടെ!
കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു വിഷമിക്കണ്ട..
കാലം സത്യങ്ങള്‍ പുറത്തു കൊണ്ട് വരും.
സ്വന്തമായവരെ അടുത്തേക്കും!!!
...പക്ഷെ, സ്വന്തമായവരെ മാത്രം...
അങ്ങനെ വന്നില്ലെങ്കില്‍ അതു നിന്റെതല്ല..
that's all!
നീ മറക്കില്ല എന്നു വിശ്വസിക്കാനിഷ്ടം;
എളുപ്പവും!
ഇനി ഞാന്‍ എന്തു പറയാന്‍!
ശുഭയാത്ര.....
ഇവിടെ തുടങ്ങുന്ന സഞ്ചാരിയുടെ
പുതിയ യാനത്തിനായി!
ഈ നിതന്ത യാത്രയില്‍
നമ്മള്‍ ഇനിയും കാണില്ലെന്നാരു പറഞ്ഞു?
കാണാത്തതു പലതും കാണാനായി
നമുക്കിനി കുറച്ചു നേരം കണ്ണടച്ചു പിടിക്കാം,....
ബൈ..
എ വെരി വെരി ഹാപ്പി ജേര്‍ണി!"
***ആന്‍ മരിയ (27 ആഗസ്റ്റ് 2008 : 22.00)
ഇത് എന്റെ കൂട്ടുകാരി ആന്‍ എനിക്കയച്ച വിടവാങ്ങല്‍ SMS..ഞാനിത് ഒരിക്കല്‍ മാത്രം വായിച്ചു. Inboxഇല്‍എവിടെയോ മറഞ്ഞു പോയിത് ഞാനിന്ന് വേറെന്തോ നോക്കുമ്പോ ഒരിക്കല്‍ കൂടി കണ്ടു...ഒത്തിരി സന്തോഷവുംസങ്കടവും തോന്നി. അവളെനിക്ക് താങ്ങായിടങ്ങളൊക്കെ ഓര്‍ക്കുമ്പോ ഒരു സുഖം...സ്വന്തമായവരുടെവരികളിലൂടെ ഒഴുകി നീങ്ങുമ്പോ ഉള്ളു നോവുന്നു...എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ഒരു ബന്ധത്തിന്റെ ഊടുംപാവും നേരിട്ടറിഞ്ഞവളാണിത്...ഞാന്‍ ഉടനെ അതിനെക്കുറിച്ചൊരു പോസ്റ്റ് ഇടണമെന്നു വിചാരിക്കുന്നു. പക്ഷെഎഴുതാന്‍ തുടങ്ങുന്നിടത്തൊക്കെ ഞാനവളെ ഇന്നും സ്നേഹിച്ചു പോകുന്നുവെന്നും ഒന്നും അവളെകുറ്റപ്പേടുത്തിയെഴുതാന്‍ എനിക്കാവില്ലെന്നും തിരിച്ചറിഞ്ഞു തളര്‍ന്നു ഞാനവ ഡീലീറ്റ് ചെയ്യുന്നു. ഒരു നല്ലസുഹ്രുത്തിന്റെ യാത്രാമംഗളങ്ങള്‍ മാത്രമായി മുകളില്‍ കൊടുത്തതിനെ കാണുക! അവളിപ്പോ ചെന്നൈയില്‍ജോലി ചെയ്യുന്നു. ഒരു പാവം പാലാക്കാരി!!!
Tuesday, January 13, 2009
അവലോസുപൊടി- എന്‍ പ്രണയം
അവളെനിക്കുമപ്പുറം ദൂരെ മേഞ്ഞുകൊണ്ടിരുന്നു
എനിക്കു മടുത്തു തുടങ്ങി;
ഇത്ര നിലവിളികള്‍ക്കൊറ്റ രാത്രി;
ഇവയ്ക്കു പിറക്കാന്‍ നേരവും
ക്ഷിതിയുമൊന്നുമില്ലേ?
ആര്‍ക്കറിയാം..!
ദുരന്തങ്ങള്‍ക്ക് ഒരു മാനേഴ്സില്ല,
ഇതിനെയൊക്കെ പഠിപ്പിക്കാന്‍ ഏറെയുണ്ടെനിക്ക്
പക്ഷെ ആരും ഒന്നും എന്നോട് ചോദിക്കുന്നില്ലല്ലോ;
ചുമ്മാ
തോന്നുമ്പോള്‍ വന്നും
മടുക്കുമ്പോള്‍ പോയും
അവരെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു;
ക്ഷമിക്കാന്‍ പ്രേരിപ്പിക്കുന്നു.
ചില നേരത്തീയിടെയായി
സ്നേഹം പോലും ദുരന്തമായിപ്പോകുന്നു!
സ്നേഹത്തിന്റെ പേരിലൊത്തിരി മായം
ഞാനിതിനകം തിന്നു കഴിഞ്ഞു.
കുടിക്കാനൊന്നുമില്ലാതെ
അവലോസുപൊടി വിഴുങ്ങിയ വിശപ്പുകാരനെ
ഓര്‍ക്കുക....
ഇതാണെന്റെ പ്രേമങ്ങള്‍!
"ഇനിയെനിക്ക് ഈ പഴം വേണ്ട"
ഇത്രയാവര്‍ത്തി ഈ വാക്ക് ഞാനെനിക്ക്
പുഴുങ്ങിക്കൊടുത്തിരിക്കുന്നു.....!!!
പിന്നേം വരുമേതേലുമവള്‍!
എന്നെ കൊതിപ്പിച്ച്
എന്നെ ചിരിപ്പിച്ച്
"നിന്റെ മാത്രം","നിനക്ക് വേണ്ടിയെന്തും"
"ഒരുമിച്ച് മരിക്കാനും തയ്യാര്‍"
എന്നൊക്കെ പറഞ്ഞ്..
പിന്നേം വരുമേതേലുമൊരുവള്‍!
ഞാനൊരുത്തന്‍ ഇങ്ങനെ വീഴാനുമിരിക്കുന്നു.
ഇതാണിന്നത്തെ പാവം ആണ്‍കുട്ടി!
ഞാനൊരു പാവം ആട്ടിങ്കുട്ടി..
എന്താ, ശരിയല്ലേ അളിയാ?
Sunday, January 11, 2009
കുരുപ്പേ...നിന്റെ സെറിലാക്!
LKG ക്ലാസിലെ ലാസ്റ്റ്ബെഞ്ചിലെ താരങ്ങളുടെ ഒരു സംഭാഷണശകലം hack ചെയ്തത് വായനക്കാര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
താരം 1: "അളിയാ, ഞാന്‍ ആകെ അപ്‌സെറ്റാടാ!!"
താരം 2: "എന്നാ അളിയാ, എന്നായേലും പ്രോബ്ലം ഉണ്ടൊ വീട്ടില്‍?"
താരം 1: "അതല്ലളിയാ, ഇന്നലെ ഞാന്‍ സ്ലേറ്റ് വാങ്ങാന്‍ ബിഗ്‌ബസാറില്‍ പോയളിയാ..അവിടെ ഒരു ഒന്നര വയസുള്ള സൂപ്പര്‍ ഫിഗറിനെ കണ്ടെടാ..അവളുടെ അമ്മയുടെ ഒക്കത്തിരുന്നു അവളെന്നെ നോക്കിച്ചിരിച്ചെടാ..എന്റളിയാ, എനിക്കങ്ങ് കോരിത്തരിച്ചു..അതു കഴിഞ്ഞ്, എത്ര നേരം കാത്തീരുന്നിട്ടും അവളെന്നെ മൈന്‍ഡ് ചെയ്തില്ലടാ..I am so upset ..2 ദിവസമായി ഞാന്‍ സെറിലാക് കഴിച്ചിട്ട്!
താരം 2: "ഡോണ്ട് വറി അളിയാ, നാളെ നമുക്കവളെ തൊട്ടിലോടെ പൊക്കിയേക്കാം.."
താരം 1: "പതുക്കെപ്പറയളിയാ, ഇനി ഇതു കേട്ടിട്ടു വേണം ഏതേലും നത്തോലി അതെടുത്ത് ബ്ലോഗിലിടാന്‍!"
Subscribe to:
Posts (Atom)