Saturday, September 25, 2010

നാണയക്കിലുക്കം

ഇന്നലെ എന്റെ സ്നേഹത്തിനു വില പറഞ്ഞവള്‍
ഇന്ന് തെരുവോരത്ത് വിലയ്ക്കിടുന്നത് കണ്ടു
അതേ സ്നേഹം !
നിറവും രുചിയും അല്പം മാറ്റം!

മിനിഞ്ഞാന്നിരുട്ടത്ത് എന്‍ സുഹൃത്തിന്‍ കാതില്‍
ജീവത്യാഗം മൊഴിഞ്ഞവളിന്നു
വയറ്റുഭാരം കീറി അകറ്റാന്‍ വീര്‍പ്പു മുട്ടുന്നു
എന്നിട്ട് വേണം നമ്രമുഖിയാം വധു ചമഞ്ഞിടാന്‍ !

ചേലില്‍ ചേല ചുറ്റി ദേവാലയമുറ്റത്ത്‌
കന്യാംബികാ ചമത്കാരം വെയ്കും കുഞ്ഞമ്മച്ചികള്‍,
റോഡരികില്‍ ഒതുക്കിയ ടവേരയില്‍
തിരു-തീവ്ര-കാമകീര്‍ത്തനം പാടി പഠിച്ചാലും
പഠിച്ചു തോറ്റാലും നിനക്കെന്ത്, എനിക്കെന്ത്
നമുക്കെന്ത് കൂട്ടരെ?

അമ്മ-പെങ്ങള്‍-പത്നി പുളിച്ചു പോയാലും
നമുക്കും കിട്ടണം പണം ;
ഇതല്ലേ നിന്നെ "നീ"യും
എന്നെ "ഞാനും" നമ്മെ "നാമും"
ആക്കുന്ന മന്ത്രധ്വനി .....നാണയ കിലുക്കം!

3 comments:

SAJAN S said...

നിനക്കെന്ത്, എനിക്കെന്ത്
നമുക്കെന്ത് കൂട്ടരെ?
...........haha :)

Anonymous said...

anubhavangal katha parayumbol?????

ELSA said...

valare nannayirikyunnu..