Saturday, February 21, 2009

കാത്തു നില്‍ക്കുക


നീ ഇത്ര നേരം പറഞ്ഞിടത്ത്‌
എന്റെ ആത്മാവിനെ നീ
ഉറക്കിക്കിടത്തുകയായിരുന്നുവോ?
എല്ലാം മായ എന്നു ചൊല്ലി
എല്ലാത്തിനെയും
തഴഞ്ഞു കളയാന്‍
ഞാന്‍ മുതിരുമ്പോളെന്തിനു നീ
എന്നിലൊരു കുഞ്ഞുകൂടു കെട്ടി

പാര്‍ത്തൂ....?

സ്നേഹം നിസ്സാരമാണെന്ന്
അതിനു വില
തുച്ഛമാണെന്ന്
ഞാറ്റുവേലകളില്‍ അതിനും നിറം മാറുമെന്ന്
എന്നൊന്നും ഞാന്‍
പറയുന്നില്ല.
പക്ഷെ
പക്ഷെ അറിയാതെ ഞാനത്‌ വിശ്വസിച്ചു
എന്നെ ഈ ലോകം
വിശ്വസിപ്പിച്ചു!

അതു കൊണ്ട്‌
ഞാന്‍ നിനക്കായി
കാത്തീരിക്കുന്നിടത്ത്‌,
നിന്റെ മൂക്കിന്‍തുമ്പിലൊരു
വിയര്‍പ്പുതുള്ളി
നോക്കിയിരിക്കുന്നിടത്ത്‌,
നിന്റെ ഹൃദയതാളങ്ങളിലേതോ
പുഴ തേങ്ങുന്നത്‌
ചെവിയോര്‍ക്കുന്നിടത്ത്‌,
ഞാന്‍ സ്നേഹിക്കപ്പെടാതിരിക്കാനൊരു
കടവ്‌
തീര്‍ക്കുന്നു;
നിനക്കിറങ്ങാനാവാത്ത കടവ്‌!

എന്നിലൊരു പുതപ്പായിട്ടുണ്ട്‌
നീ;
നിലാവിനു പോലും പിഴാനാവാത്ത വിധം!
എങ്കിലും
കാലത്തിനേടില്‍ ഞാന്‍ ഒരു
"സഞ്ചാരി"!


അതിനാലെന്റെ വിശ്വാസത്തിലെ
കറയുണങ്ങുന്നതു വരെയൊന്നു
കാക്കുക!
എന്നിലെ താളത്തിനിമ്പമാകും വരെ കാക്കുക!
നിനക്കുറങ്ങാനൊരു
കൂടും
നിന്‍ക്കിറങ്ങാനൊരു കടവും
ഞാന്‍ തീര്‍ത്തു കൊള്ളും വരെ
കാക്കുക!
കാത്തു നില്‍ക്കുക!


4 comments:

siva // ശിവ said...

കാത്തു നില്‍ക്കുക!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നിന്റെ ഹൃദയതാളങ്ങളിലേതോ
പുഴ തേങ്ങുന്നത്‌
ചെവിയോര്‍ക്കുന്നിടത്ത്‌,
ഞാന്‍ സ്നേഹിക്കപ്പെടാതിരിക്കാനൊരു
കടവ്‌
തീര്‍ക്കുന്നു;
നിനക്കിറങ്ങാനാവാത്ത കടവ്‌!....


ആ കടവില്‍ സൌഹൃദത്തിന്റെ ഒരു കൊതുമ്പു തോണി അടുപ്പിക്കട്ടെയോ.. തിരസ്കരിക്കതിരിക്കുക.. കാരണം ആരോ പറഞ്ഞിട്ടുണ്ട് ഒരു പുഴ.. ഒരിക്കല്‍ മാത്രമേ ഒഴുകുന്നുള്ളും എന്ന്...

ഗൗരിനാഥന്‍ said...

ഞാന്‍ അവരോട് നാലോ അഞ്ചോ വട്ടമേ സംസാരിചിട്ടൊള്ളൂ..പിന്നീട് ഉപരിപഠനത്തിനു പോകുമ്പോള്‍ ഒരു യാത്ര പറച്ചില്‍..എന്തൊ മറ്റുള്ള കന്യസ്ത്രീ അമ്മമാരോടുള്ളതിനേക്കാള്‍ സ്വതന്ത്ര്യം അവരോട് വിമലയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നു. അത് അവരുടെ തുറന്ന ഇടപെടല്‍, മുന്‍‌ധാരണാകള്‍ വെച്ചുള്ള അളക്കലുകള്‍ ഇല്ല്യാത്തതും കൊണ്ടും ആണെന്നാണ് തോന്നാറ്..പിന്നെ വിമലയില്‍ ആകുമ്പോള്‍ കന്യാസ്ത്രീകളോട് സംസാരിക്കാന്‍ പേടിയായിരുന്നു, ആരാണ് പാര വെക്കുക എന്നറിയീല്ല..എങ്കിലും വിരലില്‍ എണ്ണാവുന്ന നല്ലവരില്‍ സിസ്റ്റര്‍ ജ്ജെസ്മിയും ഉണ്ടായിരുന്നു..അത് ഒരു സംഭവം കൊണ്ട് എടുത്ത് പറയേണ്ട ഒന്നായി തോന്നിയിട്ടില്ല..എങ്ങനെ അതു വിശദീകരിക്കും എന്നു പോലും അറിയുന്നില്ല..ഒരു intuition എന്നു പറഞ്ഞ് നിര്‍ത്തുന്നു. എന്റെ അടുത്ത സുഹ്രുത്തും, സിസ്റ്റെര്‍ ജെസ്മിയുടെ വക്കീലും കൂടി ആയ ആഷ യാണ് ആ പുസ്തകം വിവര്‍ത്തനം ചെയ്തത്..കോപ്പി കിട്ടാന്‍ മാര്‍ഗ്ഗം ഉണ്ടോ എന്നു അന്വെഷിക്കാം..അറിയിക്കുക്കയും ചെയ്യാം
വായിചു കഴിഞ്ഞാല്‍ ഡിലിറ്റ് ചെയ്തോളു..ഇതിനീ പോസ്റ്റുമായ്യി ബന്ധമില്ലല്ലോ..

sahayathrika said...

njaan kaanunnu..nannayittundu..