ഒരാള്‍ വാതിലില്‍ ഒരു മുട്ടു കേട്ടു.
നോക്കിയപ്പോള്‍ ഒരു ഒച്ച്.!
കലി വന്നിട്ടയാ,ളതിനെ ദൂരേക്കു
വലിച്ചെറിഞ്ഞു.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം
വാതിലില്‍ വീണ്ടുമൊരു മുട്ട്...
നോക്കിയപ്പോളോ ..ആ പഴയ ഒച്ച്!
"നിനക്കെന്തിന്റെ കുഴപ്പമാണ്?"
അയാള്‍ ചോദിച്ചു.
ഒച്ച് ക്ഷോഭത്തോടെ പറഞ്ഞു,
"ആറു വര്‍ഷങ്ങള്‍ക്കു മുന്പെന്തിനാണു
നിങ്ങള്‍ എന്നെ എടുത്തെറിഞ്ഞത്?"
അതു ചോദിക്കാന്‍ ആറു വര്‍ഷം നീണ്ട യാത്ര!!!
9 comments:
നല്ല കവിത.
കമന്റുകള്‍ പിന്മൊഴികളിലേക്ക് പോവുന്നില്ല.settingsല്‍ പോയി comments എന്ന ടാബ് തുറന്ന്comment notification address ല്‍ pnimozhikal@gmail.com
എന്നു കൊടുത്തു നോക്കൂ
കമന്റ് പിന്മൊഴികളില് കണ്ടു .പക്ഷേ...അല്‍പ്പം വൈകുന്നുണ്ട്.
ഒത്തിരി നന്ദി വിഷ്ണുപ്രസാദേ...ഞാന്‍ അതു ശരിയാക്കിയതാ...എന്തു പറ്റി എന്ന് അറിയില്ല
ഇത് കവിതയാണോ. ;) നര്‍മ്മം ഇഷ്ടപ്പെട്ടു എന്തായാലും
നല്ല കവിത.
അതൊ കഥയൊ??
രണ്ടായാലും നല്ലതു തന്നെ.
വളരെ ഇഷ്ടമായി സഞ്ചാരീ. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വേറിട്ട എഴുത്തുകള്‍....
ഒച്ച് ഭയങ്കരനാണല്ലൊ, നല്ല കവിത.ഇഷ്ടമായി.
ഈ ഒച്ച് ന്നു പറയണത് വല്യ സംഭവം ആണല്ലേ...
Post a Comment