Thursday, July 30, 2009

ബഹു-വാലുകള്‍ വേണോ സഖേ?

നോട്ടീസിലും ശിലാഫലകത്തിലുമൊക്കെ കാണുന്ന ബഹുമന്ത്രി!

ബഹുമന്ത്രി എന്നെഴുതിയ ഫലകം ബഹുമന്ത്രി തന്നെ അനാവരണം ചെയ്യുന്നത്‌ ആണ്ടി വലിയ അടിക്കാരനാണെന്നു ആണ്ടി തന്നെ പറയുന്നതു പോലെയല്ലേ എന്നു ചോദിക്കാം. മന്ത്രി ബഹുമാനപ്പെട്ട മന്ത്രിയാണെന്നു മന്ത്രിയെങ്കിലും പറയണ്ടേ എന്നൊരു മറുന്യായത്തിനും വകുപ്പുണ്ട്‌.
.....
ആരെങ്കിലുമൊരാള്‍ ബഹുമാനപ്പെട്ടതാണോ അല്ലയോ എന്ന് ആരാണു തീരുമാനിക്കുന്നത്‌ ബഹുമാനപ്പെട്ടവരേ?

മന്ത്രി വെറും ബഹുവാണെങ്കില്‍ മേയര്‍ ആരാധ്യനാണ്‌. ബഹുവാണോ ആരാധ്യനാണോ കേമന്‍ എന്ന ചോദ്യത്തിനു മാങ്ങ - അണ്ടി നിലവാരമേയുള്ളൂവെങ്കിലും, ഒരു മേയറെ ആരാധിക്കുന്ന എത്ര പേരുണ്ടാവും ഈ നാട്ടില്‍? കുറഞ്ഞപക്ഷം സ്വന്തം നഗരഭരണപ്രദേശത്തെങ്കിലും?

തന്നെയുമല്ല, ബഹുമാനിച്ചു തീര്‍ന്നിട്ടു വേണ്ടേ ആരാധിക്കാന്‍?
......
ഈയിടെ ഒരു മേയറെ നോട്ടീസില്‍ കുത്തിട്ടു ചുരുക്കിയിരിക്കുന്നത്‌ കാണാനിടയായി.

ആരാ.മേയര്‍!

അതു തന്നെയാണു ചോദ്യം:
ആരാ മേയര്‍??????

(മനോരമ ദിനപത്രത്തിലെ "തരംഗങ്ങളില്‍" എന്ന പനച്ചിയുടെ പംക്തിയില്‍ കണ്ട ചില വാചകങ്ങള്‍!!!)